ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ അടിയന്തരമായി അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി. എല്ലാ സർക്കാർ – സ്വകാര്യ സ്കൂളുകൾക്കും ഇക്കാര്യത്തിൽ അടിയന്തര നിർദേശം നൽകണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയാണ് ആവശ്യപ്പെട്ടത്.

കുട്ടികളും പ്രായമായവരുമാണ് വായു മലിനീകരണത്തിന്റെ ആഘാതങ്ങൾക്ക് കൂടുതലും ഇരയാകുന്നതെന്ന് വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. ഈ അപകടങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ചികിത്സകൾ നൽകുന്ന സർക്കാർ ക്ലിനിക്കുകൾ വളരെ കുറവാണ്. മലിനീകരണ തോത് നിയന്ത്രിക്കുന്നതിൽ ഡൽഹി സർക്കാർ തികച്ചും പരാജയപ്പെട്ടു. വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. ഗ്യാസ് ചേംബറായ ഡൽഹിയിൽ പൊതുജനങ്ങൾ ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ബിജെപി ആരോപിച്ചു.

English Summary:

BJP Demands School Closures as Air Pollution in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com