ADVERTISEMENT

കൊച്ചി∙ കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോൾ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. 2018 മുതൽ 2021 വരെ പിടികൂടിയ കാട്ടാനകളിൽ 40 ശതമാനവും ചരിഞ്ഞുവെന്നും ഷെഡ്യൂൾ ഒന്നിൽപ്പെട്ട വന്യമൃഗം ഉൾപ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ‍ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

കാട്ടാനകളെ പിടികൂടാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്ക് അനുമതി നൽകുകയാണെന്നും കോടതി ഓർമിപ്പിച്ചു. കോടതി  അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരാനാകില്ല. ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച് ഇന്ന് തന്നെ മാർഗ്ഗരേഖ പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കും മാർഗരേഖ സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കുകയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

English Summary:

Kerala HC: Wild Elephant Capture Must Prioritize Welfare, Follow Forest Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com