ADVERTISEMENT

മൂവാറ്റുപുഴ∙ തൃക്കളത്തൂര്‍ കാവുംപടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറോടെ താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. 

‌കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭര്‍ത്താവ് നൂറുല്‍ ഇസ്ലാമും (34) ഒരു വര്‍ഷമായി താമസിച്ചു വന്നിരുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളിയായ നൂറുല്‍ ഇസ്‌ലാം ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

English Summary:

Migrant labour's wife found dead inside the house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com