കൊണ്ടോട്ടിയിൽ ഗ്രൈൻഡർ ദേഹത്തു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Mail This Article
×
കൊണ്ടോട്ടി∙ കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്‌ഡിന്റെ ജോലിക്കിടെ ഗ്രൈൻഡർ ദേഹത്തു പതിച്ചു ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ (32) ആണു മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
ഷെഡ്ഡിലെ ജോലിക്കിടെ വീണപ്പോൾ ഗ്രൈൻഡർ ദേഹത്തേക്കു പതിക്കുകയായിരുന്നു. ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
English Summary:
Migrant Worker Dies in Tragic Grinder Accident at Kodangad Dialysis Center in kondotty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.