ADVERTISEMENT

ചേലക്കര∙ ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ജയരാജൻ പറഞ്ഞത് വിശ്വസിക്കുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

  • Also Read

പുസ്തക പ്രസിദ്ധീകരണ കമ്പനിക്ക് കരാർ കൊടുത്തിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. താൻ പുസ്കമെഴുതിയില്ല എന്ന് ജയരാജൻ വ്യക്തമാക്കിയ സ്ഥിതിക്ക് പിന്നീട് മാധ്യമങ്ങൾ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. പുസ്തകം എഴുതാൻ പാർട്ടിയുടെ മുൻകൂർ അനുമതി ആവശ്യമില്ല. പുസ്തക വിവാദം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല, തിരിച്ചടിയുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ നല്ല വിജയം നേടും. പുസ്തക വിവാദം പരിശോധിക്കുമോയെന്ന ചോദ്യത്തിന്, ഏതു വിഷയമാണ് ഞങ്ങൾ പരിശോധിക്കാത്തത് എന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.

English Summary:

MV Govindan about EP Jayarajan autobiography controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com