കാലിൽ വീഴാനൊരുങ്ങി നിതീഷ് കുമാർ; തടഞ്ഞ് നരേന്ദ്ര മോദി- വിഡിയോ
Mail This Article
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദർഭംഗയിൽ നടന്ന പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്റ്റേജിൽ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാൻ മോദി പറയുന്നത് വിഡിയോയിൽ കാണാം. തുടർന്ന് ബിഹാർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ,മോദി പെട്ടെന്ന് എഴുന്നേറ്റ് കാലിൽ തൊടുന്നത് തടഞ്ഞു. ഇതിനുശേഷം മോദി നിതീഷ് കുമാറിനു ഹസ്തദാനം നൽകുകയായിരുന്നു. നിതീഷ് കുമാർ പ്രധാനമന്ത്രി മോദിയുടെ കാലിൽ തൊടാൻ ശ്രമിക്കുന്നത് ആദ്യ സംഭവമല്ല. ജൂണിൽ, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന സമ്മേളനത്തിനിടെ, പ്രധാനമന്ത്രിയുടെ പാദങ്ങളിൽ തൊടാൻ ശ്രമിച്ച അദ്ദേഹം ചടങ്ങിൽ പങ്കെടുത്തവരെ അമ്പരപ്പിച്ചു. പ്രായത്തിൽ നിതീഷിനെക്കാൻ ഒരു വയസ്സ് കൂടുതലാണ് പ്രധാനമന്ത്രിക്ക്.