ADVERTISEMENT

ഷാർജ∙ ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതലൊന്നും പറയാതെ ഡിസി ബുക്സ് ഉടമ രവി ഡി.സി. പുസ്തക പ്രസാധനത്തിനു സഹായിക്കുന്ന സ്ഥാപനം മാത്രമാണ് ഡിസി. ഡിസി ബുക്സ് ഫെസിലിറ്റേറ്റർ മാത്രമാണ്. ഞങ്ങൾ പൊതുരംഗത്തു തിളങ്ങി നിൽക്കുന്നവരോ, ഒന്നുമല്ല. പൊതുപ്രവർത്തകരെയും പൊതുരംഗത്തുള്ളവരെയും ബഹുമാനിക്കുന്ന സ്ഥാപനമാണ് ഡിസി. അതുകൊണ്ടു തന്നെ പ്രതികരണത്തിൽ മിതത്വം പാലിക്കുന്നുവെന്നും രവി ഡി.സി. പറഞ്ഞു.

പുസ്തകം അച്ചടിച്ചു പൂർത്തിയാക്കുന്നതിലുള്ള സാങ്കേതിക പ്രശ്നം മൂലം ആത്മകഥയുടെ പ്രസാധനം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറം ഡിസിയുടേതായിട്ട് മറ്റൊന്നും പറയാനില്ലെന്നും രവി ഡിസി പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ.പി. ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിനു പ്രതികരണമില്ലെന്ന അർഥത്തിൽ വായ പൂട്ടുന്നതായി രവി ആംഗ്യം കാണിച്ചു. ഷാർജ രാജ്യാന്തര പുസ്തകോൽസവ വേദിയിൽ മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇ.പി.ജയരാജൻ എഴുതുന്ന ‘കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഉടൻ പുറത്തിറക്കുമെന്നായിരുന്നു പുസ്തകത്തിന്റെ കവർപേജ് പുറത്തിറക്കി ഡിസി ബുക്സ് അറിയിച്ചിരുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി. ജയരാജൻ നിൽക്കുന്ന ചിത്രമായിരുന്നു കവർപേജിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആത്മകഥയ്ക്ക് കവർപേജോ തലക്കെട്ടോ പോലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

English Summary:

"Nothing More to Add": DC Books Owner on EP Jayarajan Autobiography Postponement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com