ADVERTISEMENT

കൊച്ചി ∙ ശബരിമല തീർഥാടനത്തിനായി അയയ്ക്കുന്ന കെഎസ്ആർടിസി ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് ഹൈക്കോടതി. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടിയെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെ‍ഞ്ച് വ്യക്തമാക്കി. ശബരിമല തീർഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. 

  • Also Read

ആയിരത്തോളം ബസുകളാണ് ശബരിമല തീർഥാടനത്തിനായി കെഎസ്ആർടിസി അയയ്ക്കുന്നത്. തീർഥാടകർക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് കർശനമായി പാലിച്ചിരിക്കണമെന്ന് ഇന്ന് കോടതി നിർദേശിച്ചു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുത്,  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ പാടില്ല തുടങ്ങിയവ അടക്കമാണ് നിർദേശങ്ങൾ. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. എന്തൊക്കെ ഒരുക്കങ്ങൾ പൂർത്തിയായെന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

തീർഥാടനത്തോട് അനുബന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 70,000 പേർ വെർച്വൽ ക്യൂ സംവിധാനം വഴിയും 10,000 പേർക്ക് സ്പോട് ബുക്കിങ്ങിലൂടെയുമാണ് തീർഥാടനത്തിന് അവസരം. 18–ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ഒരു ദിവസം 18 മണിക്കൂറാണ് ക്ഷേത്രം തുറന്നിരിക്കുക. ചുക്കുവെള്ളവും ബിസ്ക്കറ്റുമടക്കം മുഴുവൻ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പ് തുടങ്ങിയവയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു. എല്ലാ ദിവസവും 3 നേരവുമുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ബോർഡ് അറിയിച്ചിട്ടുണ്ട്.

English Summary:

High Court instructed KSRTC to fitness certification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com