ADVERTISEMENT

കൊച്ചി ∙ വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെയും കൊല്ലം രൂപതാ ബിഷപ് ഡോ. ആന്റണി മുല്ലശ്ശേരിയും. വഖഫ് ഭൂമി പ്രശ്നം ബാധിച്ച അഞ്ചോളം കുടുംബങ്ങളെ കേന്ദ്രമന്ത്രി നേരിൽക്കണ്ടു. പാർലമെന്റിൽ വഖഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അവർ പറഞ്ഞു.

ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിലെവിടെയും വഖഫിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ശോഭ കരന്തലജെ പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ മുനമ്പത്തെ ജനങ്ങളുടെ കണ്ണീർ കാണുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിനെതിരെ കർണാടകയിലെ ബിജാപുരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ താൻ നാലു ദിവസം പങ്കെടുത്തിരുന്നു എന്നും അവർ പറഞ്ഞു.

സമരപ്പന്തലിലെത്തിയ ഡോ. ആന്റണി മുല്ലശ്ശേരി സമരം ചെയ്യുന്നവരുമായി സംസാരിക്കുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ തലശേരി രൂപതാ ബിഷപ് മാർ ജോസഫ് പാംബ്ലാനിയും സമരപ്പന്തലിലെത്തിയിരുന്നു.

English Summary:

Shobha Karandlaje About Munambam Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com