ADVERTISEMENT

ശബരിമല∙ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നും ബൃഹത്തായ സജ്ജീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് കോ– ഓഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്ത് . പതിനാലായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിൽ എഴുന്നൂറോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമേയുള്ളൂ. ഫസ്റ്റ് കം ഫസ്റ്റ് സർവ് അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് അവിടെ പാർക്കിങ്ങിനുള്ള സൗകര്യം നൽകും.

പ്രായാധിക്യമുള്ളവർ‌ക്കും കുട്ടികളുമായി വരുന്നവർക്കും മുൻഗണന നൽ‌കും. വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന നിർദേശം നിലയ്ക്കലിൽ നിന്നും നൽകും. ഫാസ് ടാഗുള്ള ചെറു വാഹനങ്ങൾ മാത്രമേ പമ്പയിൽ പാർക്കിങ്ങിന് അനുവദിക്കുകയുള്ളൂവെന്നും ശ്രീജിത്ത് പറഞ്ഞു. 

ശബരിമല ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ കൂപ്പണിൽ പറയുന്ന സമയത്ത് ദർശനം പ്രതീക്ഷിക്കരുത്. കൃത്യമായ സമയം ലഭിക്കുമെന്നാണ് ഭക്തരുടെ ധാരണ. ആചാരപരമായ പൂജകളുടെ പ്രത്യേകതകൾ കാരണം സമയം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാം. കൃത്യമായ സമയത്ത് തൊഴാമെന്ന് കരുതി ആരും വരരുതെന്നും ശ്രീജിത്ത് പറഞ്ഞു.

English Summary:

ADGP S Sreejith about sabarimala pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com