ADVERTISEMENT

വാഷിങ്ടൻ∙ ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ട്രംപ് ഭരണത്തിൽ നിർണായക ചുമതല വഹിക്കുക ശമ്പളമില്ലാതെ. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പാണ് ഇരുവർക്കും ട്രംപ് നൽകിയിരിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യാൻ ഇരുവരും ശമ്പളം വാങ്ങുന്നില്ലെന്ന് മസ്ക് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു എക്സ് പോസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ‘‘നിങ്ങളെപ്പോലെയല്ല, ഞങ്ങൾ രണ്ടു പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളം വാങ്ങുന്നില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം.’’– ഇതായിരുന്നു മസ്കിന്റെ മറുപടി. 

ശമ്പളമില്ലാത്ത മന്ത്രിമാരെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ച ആരംഭിച്ചിട്ടുണ്ട്. ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍  വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനക്രമീകരണം എന്നിവയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ലക്ഷ്യങ്ങൾ.

English Summary:

Elon Musk and Vivek Ramaswamy won’t get paid to lead DOGE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com