ADVERTISEMENT

തിരുവനന്തപുരം ∙ വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലു മാസം കഴിഞ്ഞിട്ടും സർവകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചില്ല.

2013ൽ യുപിഎ സർക്കാരാണു ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരിൽ വി.ഡി.സതീശനും സംഘവും നരേന്ദ്ര മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ടു കാര്യമില്ല. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മൻമോഹൻ സിങ് സർക്കാരിനെതിരെയാണു പ്രതിഷേധിക്കേണ്ടത്. ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കിയതാണ്.

രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എൽഡിഎഫും യുഡിഎഫും ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡിറ്റെയിൽഡ് സ്റ്റഡി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Wayanad Rehabilitation in Shambles: BJP Slams Kerala Government's Inaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com