ADVERTISEMENT

പാലക്കാട്∙ കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതിൽ ഒരു വിഷമവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഞങ്ങൾക്കു നയമാണ് പ്രധാനം. നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർട്ടി നിലപാട് എടുക്കൂ. ഒരാൾ ഇങ്ങോട്ടു വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ നിൽക്കുന്ന നിലപാടിൽനിന്നു മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും.

ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിലപാടു വ്യക്തമാക്കിയാൽ അതനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തിൽ എടുത്ത നിലപാട് അതാണ്. കൊടകര – കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻവേണ്ടി ഇപ്പോൾ പറയുന്നതാണ്.’’ – ഗോവിന്ദൻ പറഞ്ഞു.

English Summary:

CPM Open to Dialogue with Sandeep Warrier Post Congress Entry, Policy Remains Key

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com