ADVERTISEMENT

∙ മണിപ്പുരിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. മണിപ്പുരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയാണ് അമിത് ഷാ ഡൽഹിയിൽ തിരിച്ചെത്തിയത്.

അതിനിടെ മണിപ്പുരിലെ ബിജെപിക്ക് തിരിച്ചടിയായി എൻഡിഎ സർക്കാരിനുള്ള പിന്തുണ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിൻവലിച്ചു. സംസ്ഥാനത്തെ സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.

ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ കൈലാഷ് ഗെലോട്ട് രാജിവച്ചതാണ് മറ്റൊരു പ്രധാന വാർത്ത. പാർട്ടി അംഗത്വവും മന്ത്രിസ്ഥാനവും രാജിവച്ച ഗെലോട്ട് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. 

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയരുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഇന്നും തുടർന്നു. കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ സന്ദീപ് വാരിയർ പാണക്കാട്ട് സന്ദർശനം നടത്തി. മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാരിയർ പറഞ്ഞു. അതേസമയം, സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശത്തെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്ദീപ് പാണക്കാട്ടുപോയത് വെപ്രാളം കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ മോഷണം നടത്തിയതിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നെഞ്ചിലെ പച്ചകുത്തിയ പാടാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്. 

ഉത്തർപ്രദേശിലെ ആശുപത്രിയിൽ 11 നവജാതശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തതിനു കാരണം ഷോർട്ട് സർക്യൂട്ടാണ് അന്വേഷണ സമിതി കണ്ടെത്തി. തീപിടിത്തം ബോധപൂർവമല്ലെന്നും യാദൃച്ഛികം മാത്രമാണെന്നും സമിതി പറഞ്ഞു. 

English Summary:

Today's recap 17-11-2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com