തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ മരിച്ച നിലയിൽ
Mail This Article
×
നെയ്യാറ്റിൻകര∙ പൊലീസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ, പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഇന്ന് വൈകിട്ട് നാലരയോടെ വീട്ടിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്കു നയിച്ച സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. അനിൽ കുമാറാണ് സുജിയുടെ ഭർത്താവ്. 2 മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056)
English Summary:
Policewoman Found Dead at Home, Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.