ശബരിമല തീർഥാടനം: വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയാൻ വിഡിയോയുമായി പൊലീസ്
Mail This Article
×
കോട്ടയം ∙ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ തയാറാക്കി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വിഡിയോ രൂപത്തിൽ കാണാൻ സാധിക്കും.
ശബരിമലപാതയിലെ പൊലീസ് പരിശോധനാ പോയിന്റുകളിൽ വിതരണം ചെയ്യുന്ന പൊലീസ് നിർദേശങ്ങളടങ്ങിയ നോട്ടിസിന്റെ മറുവശത്ത് വിഡിയോയുടെ ക്യുആർ കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരമാണു ബോധവൽക്കരണ വിഡിയോ നിർമിച്ചത്.
English Summary:
Police Release Safety Video Ahead of Sabarimala Mandala Makaravilakku Pilgrimage
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.