ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം കേരളത്തിന്. മത്സ്യബന്ധന മേഖലയിലെ സമഗ്ര ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഏറ്റവും മികച്ച മറൈന്‍ ജില്ല കൊല്ലമാണ്. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സമുദ്ര മത്സ്യ ഉൽപാദനത്തിലെ വര്‍ധന, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനതു പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ചു സര്‍ക്കാര്‍ നടത്തിയ നടപടികളുടെ പ്രതിഫലനമാണ് ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനം, മറൈന്‍ ജില്ല എന്നീ പുരസ്കാരങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

English Summary:

Kerala Declared Best Marine State, Kollam Best District in the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com