ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മഹാവികാസ് അഘാഡി ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി. ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത പണമൊഴുക്കാൻ ശ്രമിച്ചതായാണ് ആരോപണം. ഇതുസ്ഥാപിക്കുന്നതിനായി സുപ്രിയ സുലെ, നാനാ പട്ടോലെ എന്നിവരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടു. 

വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപി വക്താവ് സുധാംശു ത്രിവേദി പത്രസമ്മേളനം വിളിച്ച് മഹാസ് വികാസ് അഘാഡിക്കെതിരെ ആരോപണം ഉന്നയിച്ചത്. നേരത്തേ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതാണ് ബിജെപി ഏറ്റെടുത്തത്. 

ശബ്ദ സന്ദേശങ്ങൾക്കുപുറമേ, ചില സ്ക്രീൻഷോട്ടുകളും പുറത്തുവിട്ടു. എന്നാൽ ഇത് എഐ നിർമിതമാണെന്ന് സുപ്രിയ സുലെ ആരോപിച്ചു. 

English Summary:

BJP has accused the Maha Vikas Aghadi (MVA) of attempting to rig the Maharashtra elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com