ADVERTISEMENT

കൊച്ചി ∙ കളമശേരി കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമാണു (55) കൊല്ലപ്പെട്ടത്.

തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നിൽ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണു കൊലപാതകമാണെന്നു പൊലീസിനെ അറിയിച്ചത്. ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌ട്ടുണ്ട്.

ഞായർ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഹെൽമറ്റ് ധരിച്ച യുവാവ് ഞായർ രാവിലെ 10.20ന് അപ്പാർട്മെന്റിന് മുന്നിലെ റോഡിലൂ‍ടെ നടന്നു പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാൾ തിരികെ പോകുന്നതും ദൃശ്യങ്ങളിൽ കണ്ടു. അപ്പോഴും ഹെൽമറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്പോൾ ധരിച്ചിരുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സി. ഇവരുടെ ഇടപാ‌ടുകാരെയും ഞായറാഴ്ച പകൽ വീട്ടിൽ വന്നുപോയവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

English Summary:

Police Probe in Jaisy Abraham Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com