ADVERTISEMENT

വണ്ടൂർ (മലപ്പുറം) ∙ വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദിച്ചു. വണ്ടൂർ കെഎസ്ഇബി സെക‌്‌ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സി.സുനിൽ ബാബുവിനാണ് (39) മർദനമേറ്റത്. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു ചികിത്സ നൽകി. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തെങ്ങുകയറ്റ തൊഴിലാളിയായ ഇയാൾ വെട്ടുകത്തിയുമായി ഓഫിസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്.

പ്രകോപിതനായി കെഎസ്ഇബി ഓഫിസിൽ എത്തിയ സക്കറിയ സാദിഖ്, ഫോൺ ചെയ്യുകയായിരുന്ന സുനിൽ ബാബുവിനെ പുറകിൽനിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഓഫിസിലെ ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥർ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സുനിൽബാബുവിന്റെ കഴുത്തിനും പുറത്തും മർദനമേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com