കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി പിടിയിൽ
Mail This Article
×
കണ്ണൂർ∙ കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് കഴുത്തിനും വയറിനും വെട്ടേറ്റു. ഭർത്താവ് രാജേഷിനെ പൊലീസ് പിടികൂടി.
രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് വെട്ടി. തടയാനെത്തിയപ്പോഴാണ് അച്ഛനെയും വെട്ടിയത്.
English Summary:
Policewoman was tragically hacked to death by her estranged husband in Karivellur, Her father also injured in attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.