ADVERTISEMENT

ചെന്നൈ ∙ തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്ന യുവാവിനെ കീഴടക്കിയത് അതിസാഹസികമായി. മല്ലിപട്ടണം സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപിക രമണിയെ(26) കുത്തിയ ശേഷം കടന്നുകളയാൻ ശ്രമിച്ച മദൻകുമാറിനെ സ്കൂൾ ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ യുവാവ് അധ്യാപികയെ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു വിളിച്ചാണ് ആക്രമിച്ചത്. കത്തികൊണ്ട് രമണിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും ചിന്നമനൈ ഗ്രാമത്തിൽ നിന്നുള്ളവരാണ്. വിവാഹാഭ്യർഥനയുമായി മദൻകുമാർ രമണിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവരും എതിർത്തു. ചൊവ്വാഴ്ച വൈകിട്ടും മദൻകുമാർ രമണിയെ കണ്ട് സംസാരിച്ചിരുന്നു. ഇതു കണ്ട ബന്ധുക്കളിൽ ചിലർ ഇത് ആവർത്തിക്കരുതെന്നും വിവാഹം നടക്കില്ലെന്നും പിൻമാറണമെന്നും മുന്നറിയിപ്പു നൽകി. ഇതിൽ പ്രകോപിതനായാണു സ്കൂളിലെത്തി രമണിയെ കുത്തിയത്.

നാല് മാസം മുൻപാണ് രമണി ഇവിടെ അധ്യാപികയായി എത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു. സംഭവത്തിനു സാക്ഷികളാകേണ്ടി വന്ന കുട്ടികൾക്ക് കൗൺസലിങ് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. അധ്യാപികയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുറ്റവാളിക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

English Summary:

Teacher stabbed to death in school for rejecting man's marriage proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com