ADVERTISEMENT

കോട്ടയം∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ ബയോ തിരുത്തി കോൺഗ്രസ് പ്രവർത്തകൻ എന്നു പുതിയതായി ചേർത്തതു വാർത്തയായിരുന്നു. എന്നാൽ ബയോ മാറിയെങ്കിലും സന്ദീപ് വാരിയരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കിൽ അദ്ദേഹം ഇപ്പോഴും ബിജെപിക്കാരനാണ്. സന്ദീപ് വാരിയർ ബിജെപി എന്ന ലിങ്ക് ചൂണ്ടിക്കാട്ടിയാണ് ചർച്ച പുരോഗമിക്കുന്നത്. പാർട്ടി മാറിയതിനൊപ്പം പുതിയ അക്കൗണ്ടും തുടങ്ങേണ്ടി വരുമോയെന്നാണു പലരും ഉയർത്തിയ ചോദ്യം. 

എന്നാൽ പുതിയ അക്കൗണ്ട് നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് സന്ദീപ് വാരിയർ മനോരമ ഓൺലൈനോടു പറഞ്ഞു.‘‘അതു വളരെ പണ്ടുണ്ടാക്കിയ ഐഡിയാണ്. അതെന്റെ ഭൂതകാലമാണ്. എന്റെ പഴയ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ കിടക്കുന്നതു പോലുള്ള ഒന്നുമാത്രം. പുതിയ പേജിനെ കുറിച്ചു ചിന്തിക്കുന്നില്ല. വെരിഫൈ ചെയ്ത അക്കൗണ്ടാണ്. വളരെ ജൈവികമായാണ് ആ പേജിൽ ഇത്രയധികം ഫോളോവേഴ്സ് വരുന്നതും. അതുകൊണ്ട് മറ്റൊരു പേജിനെ കുറിച്ചു തല്ക്കാലം ചിന്തിക്കുന്നില്ല. സാങ്കേതികമായി ലിങ്ക് മാറ്റുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്നു ശ്രമിക്കും. അതൊന്നും വലിയ കാര്യമായി ഞാൻ കാണുന്നില്ല’’ സന്ദീപ് പറഞ്ഞു. 

sandeep-varier

ബിജെപി നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ബിജെപിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപിയെ വെറുപ്പിന്റെ ഫാക്ടറിയെന്നും കോൺഗ്രസിനെ സ്നേഹത്തിന്റെ കടയെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൊടകര–കരുവന്നൂർ കേസുകളിൽ സിപിഎം–ബിജെപി ബാന്ധവമുണ്ടെന്നും സന്ദീപ് ആരോപിച്ചിരുന്നു.

English Summary:

"That's My Past": Sandeep Varier Still BJP Supporter on Social Media Link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com