ADVERTISEMENT

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ വോട്ടിനു വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെ ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വക്കീൽ നോട്ടിസ് അയച്ചു. 3 പേരും മാപ്പു പറയണമെന്നും ഇതു മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം.

ഇല്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടിസിലുണ്ട്. ‘ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണു വോട്ടർമാർക്ക് 5 കോടി രൂപ നൽകിയത്. അവരുടെ പ്രവർത്തകരാണു 19ന് രാത്രി മുംബൈയിലെ ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറിയത്. കള്ളം പറയാൻ മാത്രമാണു കോൺഗ്രസിന് അറിയുക.’ വിനോദ് താവ്ഡെ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com