ADVERTISEMENT

പാലക്കാട്∙ അപരൻമാർ സ്ഥാനാർഥികൾക്ക് തലവേദനയാണ്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ഇത്തവണ രണ്ട് അപരൻമാരുടെ ശല്യമുണ്ടായി. എന്നാൽ തിരഞ്ഞെടുപ്പിനെ ഇത് ബാധിച്ചില്ല. രാഹുൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. സ്വതന്ത്രരായി മത്സരിച്ച രാഹുൽ ആർ. നേടിയത് 137 വോട്ട് (12.30ന്). രാഹുൽ മണലാഴി നേടിയത് 120 വോട്ട്.

രാഷ്ട്രീയത്തിലെ അതികായരെ തിരഞ്ഞെടുപ്പിൽ വീഴ്ത്തിയ അപരൻമാരുണ്ട്. ഏറ്റവും വലിയ പ്രഹരം ലഭിച്ചത് കോൺഗ്രസ് നേതാവ് വി.എം.സുധീരനാണ്, 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ. സിപിഎം സ്ഥാനാർഥി കെ.എസ്.മനോജും വി.എം.സുധീരനുമായിട്ടായിരുന്നു പ്രധാന മത്സരം. അപ്പോഴാണ് അപരനായി വി.എസ്.സുധീരൻ രംഗത്തെത്തുന്നത്. മത്സരത്തിൽ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മനോജ് വിജയിച്ചു. അപരൻ സ്വന്തമാക്കിയത് 8,282 വോട്ടുകൾ. ഈ റെക്കോർഡ് മറ്റൊരു അപരനും തകർക്കാനായിട്ടില്ല.

English Summary:

Palakkad Election Results Live; rahul mamkoottathil with majority lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com