ADVERTISEMENT

മുംബൈ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് നേടിയ വിജയത്തിൽ പ്രതീക്ഷ അർപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കൾ ഞെട്ടലിൽ. നാലു മാസത്തിനിടെ ബിജെപിക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റ് നേടാനായതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. ‘‘കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയിൽ ഞാൻ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്രയ്ക്ക് എങ്ങനെയാണ് എന്നോ‌ടിങ്ങനെ പെരുമാറാനായത് ? നാലു മാസത്തിനുള്ളിൽ അവർക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകൾ നേടാനായത്? ഇത്തരമൊരു ഫലത്തിനായി അവർ എവിടെയാണ് മെഴുകുതിരി കത്തിച്ചത്?’’ – ഉദ്ധവ് താക്കറെ ചോദിച്ചു.

‘‘ മോദിയെയും അമിത് ഷായെയും അല്ല ജനങ്ങൾ ശ്രദ്ധിച്ചത് ഞങ്ങളെയാണ്. അവർ പറയുന്നത് കേൾക്കേണ്ടെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. അവരെ കേൾക്കാതെ തന്നെ അവർക്ക് വോട്ടു ചെയ്യാൻ ജനങ്ങൾ തീരുമാനിച്ചോ? ഒഴിഞ്ഞ കസേര എങ്ങനെ വോട്ടായി മാറും. ആരാണ് യഥാർഥ ശിവസേന ?  കഴിഞ്ഞ കുറേ വർഷങ്ങളായി, പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച് ഞങ്ങൾക്ക് ഒരു തീരുമാനവും ലഭിച്ചിട്ടില്ല.’’ – ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് ഒരേയൊരു പാർട്ടി മാത്രമേ ഉണ്ടാകൂവെന്ന് ഏതാനും വർഷം മുമ്പ് ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ ഒരു രാജ്യം ഒരു പാർട്ടി എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നു തോന്നുന്നു. പ്രതീക്ഷ കൈവിടരുതെന്നാണ് താൻ ജനങ്ങളോട് പറയുന്നത്. ഈ വിജയത്തിനു പിന്നിൽ ഇവിഎം ആണെന്ന് ചിലർ പറയുന്നുണ്ട്. ആളുകൾ വിജയം അംഗീകരിച്ചിട്ടുണ്ടെങ്കിൽ തനിക്ക് പ്രശ്നമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

English Summary:

Maharashtra Assembly Election Results 2024 - Nation Moving towards One Party One Nation Uddhav Thackeray Reacts To Bjp Victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com