‘ബിജെപി ദുർബലമായി; ദയനീയ പരാജയം, എൽഡിഎഫിന് ബഹുജന പിന്തുണ വർധിച്ചു’
Mail This Article
പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാട്ടെ ബിജെപിയിലെ വേർതിരിവ് കൊണ്ടെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബിജെപിക്ക് അകത്തുണ്ടായ വേർതിരിവാണ് യുഡിഎഫിന് അനുകൂലമായ വോട്ടായി മാറിയതെന്നും ജയരാജൻ പറഞ്ഞു.
പാലക്കാട് സ്ഥാനാർഥി നിർണയം പാളിയോയെന്ന ചോദ്യത്തിന്, ആ വാദം വസ്തുനിഷ്ഠമായിട്ടുള്ളതല്ല എന്നായിരുന്നു ഇപിയുടെ മറുപടി. ‘‘ഓരോരുത്തരും അവരവരുടെ നിരീക്ഷണമാണ് പറയുന്നത്. ഉപതിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു. എൽഡിഎഫിന് അനൂകൂലമായി നല്ല പ്രതികരണമാണ് കേളത്തിലുണ്ടായത്. ചേലക്കരയിൽ ദയനീയമായി തോൽക്കുമെന്നായിരുന്നു പ്രചാരണം. അത് അസ്ഥാനത്തായി. ചേലക്കരയിൽ മെച്ചപ്പെട്ട വിജയം എൽഡിഎഫിന് ലഭിച്ചു. പാലക്കാട് മെച്ചപ്പെട്ട വോട്ട് നേടാനും കഴിഞ്ഞു. എല്ലാ പ്രതികൂല സാഹചര്യത്തെയും തകർത്ത് ബഹുജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു. എൽഡിഎഫിന് കരുത്തും പ്രതീക്ഷയും നൽകുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം’’– ഇ.പി ജയരാജൻ പറഞ്ഞു.
‘‘ബിജെപിക്ക് ദയനീയമായ പരാജയമാണ് സംഭവിച്ചത്. സംഘനടാപരമായി അവർ ദുർബലമായി. മതനിരപേക്ഷ വാദികൾ ബിജെപിക്കെതിരെ വോട്ട് ചെയ്തു. ബിജെപി വരുന്നത് ഭരണഘടനയെ അട്ടിമറിക്കാനാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പട്ടു.’’– ഇ.പി ജയരാജൻ പറഞ്ഞു.