ADVERTISEMENT

കണ്ണൂർ∙ ചെറുതാഴം അമ്പല റോഡ് കവലയിൽ അയ്യപ്പൻമാർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. കർണാടക ഹാസൻ സ്വദേശികളായ 19 അംഗ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. പരിയാരം മെഡിക്കൽ കോളജിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. 

രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് പഴയങ്ങാടി ഭാഗത്തുനിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. റോഡ് അരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ എഫ്ഐആർ ഇട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

English Summary:

Bus Accident Kannur - Sabarimala Devotees Injured as Bus Crashes in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com