ADVERTISEMENT

കൊച്ചി∙ പാലക്കാട് തോല്‍വിക്ക് ശേഷം ചേര്‍ന്ന ബിജെപിയുടെ ആദ്യ സംഘടനാ യോഗത്തില്‍ മുതിർന്ന നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. കൊച്ചിയിൽ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് നേതാക്കൾ വിട്ടുനിന്നത്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. കൃഷ്ണദാസ് പക്ഷത്തെ രണ്ടാംനിര നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനും യോഗത്തിനെത്തി.

സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. ഇന്നത്തെ യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്തില്ലെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞത്. എം.ടി. രമേശിനും കൃഷ്ണദാസിനും എ.എൻ. രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല. അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂവെന്നും അത് ബിജെപി ഗ്രൂപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

BJP Meeting after Palakkad Byelection Defeat : Leaders including PK Krishanadas, MT Ramesh, and AN Radhakrishnan Absent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com