ADVERTISEMENT

തിരുവനന്തപുരം ∙ മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കമ്മിഷന് ആവശ്യമായ ഓഫിസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താനുള്ള ചുമതല എറണാകുളം ജില്ലാ കലക്ടർക്കു നൽകി.

കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്‌ട് പ്രകാരം നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്‍ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. മുനമ്പം ഭൂമി വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാനാണ് കമ്മിഷനെ നിയമിച്ചത്. പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) കിട്ടിയിട്ടില്ലെന്ന് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിഗണനാ വിഷയങ്ങൾ കിട്ടിയാൽ മാത്രമേ അന്വേഷണം നടത്താൻ കഴിയൂ. ജനങ്ങൾ കമ്മിഷനോട് സഹകരിക്കും എന്നാണ് പ്രതീക്ഷ. സർക്കാരിന്റെ സഹകരണവും വേണം. മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ വ്യക്തമാക്കിയിരുന്നു.

English Summary:

Munambam Issue - Chief Secretary is Assigned to prepare issues for Judicial Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com