ADVERTISEMENT

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. കൊൽക്കത്തയിൽ നിന്നുള്ള  സാമ്പത്തിക വിദഗ്ധനാണ് ജെയ്. അടുത്തിടെ റോബർട്ട് എഫ്.കെന്നഡി ജൂനിയറെ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കണമെന്നതാണ് ജെയ്‌യുടെ നിലപാട്.

രാജ്യത്തിന്‍റെ മുൻ ചീഫ് മെഡിക്കൽ അഡ്വൈസറായ ഡോ.ആന്‍റണി ഫൗച്ചിയുടെ കടുത്ത വിമർശകനാണ് ജെയ് ഭട്ടാചാര്യ. 1968-ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്. നിലവിൽ സ്റ്റാൻഫഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ്. സർവകലാശാലയുടെ സെന്‍റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിങ് തലവനും നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോഷ്യേറ്റുമാണ്,

English Summary:

Dr Jay Bhattacharya- Kolkata-born physician, Stanford professor emerges as Trump's top choice to lead NIH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com