ADVERTISEMENT

ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു. ‘‘മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കുന്നത് അനുവദിക്കാനാകില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണു ഡിഎംകെ സർക്കാരിന്റെ നയം’’ – മന്ത്രി വ്യക്തമാക്കി. 

ഇതിനിടെ, ഗാനം ആലപിച്ച ഗായിക ഗാന ഇസൈവാണിക്കും പരിപാടി സംഘടിപ്പിച്ച നീലം കൾച്ചറൽ സെന്ററിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകി.

English Summary:

"Iam Sorry Ayyappa" Song Controversy: Song at Pa. Ranjith Event Sparks Religious Outrage, Tamil Nadu Govt Vows Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com