ADVERTISEMENT

തിരുവനന്തപുരം∙ ആഴ്ചയിൽ 5 ദിവസമുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ (കോട്ടയം വഴി)  മെമു സർവീസിന്റെ കാലാവധി 2025 മേയ് 30 വരെ നീട്ടി. രാവിലെ 6.15നു കൊല്ലത്തു നിന്നു പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുംവിധമാണു സർവീസ്. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ട്രെയിനുകൾ‍ക്ക് സ്റ്റോപ്പുള്ളത്.

രാവിലെ 6.59ന് കായംകുളം ജങ്ഷനിലെത്തുന്ന ട്രെയിൻ ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 7.56നാണ് കോട്ടയത്ത് എത്തുന്നത്. ഇവിടെ നിന്ന് 7.58ന് പുറപ്പെടുന്ന ട്രെയിൻ ഏറ്റുമാനൂരിൽ 8.08ന് എത്തി ഒരു മിനിറ്റിനു ശേഷം പുറപ്പെടും. 8.55ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ ഒരു മിനിറ്റിനു ശേഷം എറണാകുളം സൗത്തിലേക്ക് പോകും. ഇവിടെ 9.35ന് എത്തും. ഇവിടെ നിന്ന് 9.50ന് പുറപ്പെടുന്ന ട്രെയിൻ 11.10ന് കോട്ടയത്തും ഉച്ച കഴിഞ്ഞ് 1.30ന് കൊല്ലത്തും എത്തും.

English Summary:

Kollam-Ernakulam MEMU Service – Kollam-Ernakulam MEMU Service Extended Until 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com