ADVERTISEMENT

ചെന്നൈ ∙ നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടി നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷിന്റെ ഹർജി. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നയൻതാരയ്ക്കു നോട്ടിസ് അയച്ചു. 

10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ്‌ ധനുഷെന്നും നയൻതാര ഇൻസ്‌റ്റഗ്രാമിലും കുറിച്ചു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവനാണ്‌ നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റിൽനിന്നാണ്‌ ഇരുവരും പ്രണയത്തിലാകുന്നത്.

ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണ കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇതു പരിഗണിക്കുന്നത്‌ മനപ്പൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു. തുടർന്ന്‌ ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തി. പിന്നാലെ ഇത്‌ പകർപ്പാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി. 

ധനുഷിനെതിരെ കടുത്ത വിമൾശനം ഉന്നയിച്ച നയൻ‌താര വലിയ തോതിലാണ് സൈബർ ആക്രമണം നേരിട്ടത്. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരായ പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ തുടങ്ങിയവരും നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

English Summary:

Nayanthara Netflix Documentary Controversy: Dhanush's Film Company Approaches Madras High Court Against Nayanthara, Vignesh Sivan Over Use Of Movie Clipping In Netflix Documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com