ADVERTISEMENT

പറവൂർ ∙ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയും മരുമകനുമായ രാഹുൽ ക്രൂരനാണെന്ന് ഇരയായ പെൺകുട്ടിയുടെ പിതാവ്. മർദനമേറ്റ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടർ നിർ‌ദേശിച്ച ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘‘കഴിഞ്ഞ മാസം കോടതി ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. കോടതി അനുവദിച്ചപ്പോൾ‌ ഞാൻ വേറൊന്നിനും പോയില്ല. അവർ ഒരുമിച്ചു ജീവിക്കട്ടെയെന്നു കരുതി. കോഴിക്കോട് ഒരുമിച്ചു ജീവിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു. പിന്നീടാണ് തിങ്കളാഴ്ച രാത്രി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽനിന്ന് വിളിയെത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ മർദനമേറ്റ് മകൾ കിടക്കുകയാണ്, നിങ്ങൾ എത്രയും വേഗം എത്തണമെന്നാണ് പറഞ്ഞത്.

LISTEN ON

ഇവിടെനിന്ന് വണ്ടിയെടുത്ത് ഒമ്പതരയോടെ തിരിച്ചു. അർധരാത്രി ഒന്നരയോടെ അവിടെയെത്തി. കണ്ണിലും ചുണ്ടിലും മുറിവു കണ്ടു. തലയ്ക്കും ഇടിച്ചെന്ന് പറഞ്ഞു. ഡോക്ടർ എഴുതി കൊടുത്ത ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തിരുന്നില്ല. ഇതൊക്കെ ചെയ്യേണ്ടതാണ്, ഒന്നും ചെയ്തിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.

മകളുടെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടിൽ പോയി എടുത്ത് തിരികെ പോന്നു. രാഹുൽ ക്രൂരനാണ്. ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം. മകളെ ഭീഷണിപ്പെടുത്തിയാണ് രാഹുൽ കൊണ്ടുപോയത്. തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി കസ്റ്റഡിയിലാക്കി.

മകൾ യുട്യൂബ് ചാനലിൽ വന്നു പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണ്. പരാതിയിൽ ഉറച്ചുനിൽക്കുന്നു. രാഹുൽ രക്ഷപ്പെടാൻ പാടില്ല, ശിക്ഷിക്കപ്പെടണം. മകളുടെ ഫോൺ അവളുടെ കയ്യിൽ ഇല്ലായിരുന്നു. രാഹുൽ ഫോണെടുത്ത് തോന്നിയതു പോലെയൊക്കെ പറയും. കമ്പനി വാങ്ങി കൊടുത്ത ഫോൺ രാഹുൽ തല്ലി പൊട്ടിച്ചു’’– പിതാവ് പറഞ്ഞു.

English Summary:

Pantheeramkav Domestic Violence Case: Victim's Father Alleges Cruelty, Demands Justice for Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com