വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി സ്വർണക്കവർച്ച; കവർന്നത് ഒന്നേമുക്കാൽ കിലോ
Mail This Article
×
കൊടുവള്ളി ∙ സ്കൂട്ടറിൽ ഇന്നലെ രാത്രി വീട്ടിലേക്കു പുറപ്പെട്ട സ്വർണ വ്യാപാരിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം കവർന്നത്. 10.30ന് മുത്തമ്പലത്താണു സംഭവം. ആഭരണ നിർമാണശാലയിൽ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
Gold merchant hit by a car: Attack took place at 10:30 last night; gold stolen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.