ADVERTISEMENT

റാഞ്ചി ∙ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറൻ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും.

മറ്റു മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. 4 മന്ത്രിസ്ഥാനമാണു കോൺഗ്രസ് ആവശ്യപ്പെട്ടത്. അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. ഹേമന്ത് സോറന്റെ ഭാര്യ കൽപന മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നതിലും തീരുമാനമായില്ല. ജെഎംഎം 6 മന്ത്രിസ്ഥാനവും ആർജെഡി ഒരു മന്ത്രിസ്ഥാനവും ഏറ്റെടുത്തേക്കും.

സിപിഐഎംഎൽ ലിബറേഷൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കും. ജാർഖണ്ഡിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.

English Summary:

Jharkhand Swearing-in Ceremony: JMM's Hemant Soren is sworn in as Chief Minister today. The ceremony at Ranchi's Morabadi Ground sees a gathering of prominent INDIA Bloc leaders showcasing the strength of the alliance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com