ADVERTISEMENT

ഇസ്‌ലാമാബാദ്∙ ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. ഭീകരരുടെ ആക്രമണ ഭീഷണിയുള്ളതിനാൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ കുറം ജില്ലയിൽ ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം നടന്നത്. 

യുഎസ് പൗരന്മാർക്കുള്ള നിർദേശങ്ങൾ

∙ പെഷവാറിലെ സെറീന ഹോട്ടലും  സമീപ പ്രദേശങ്ങളും ഒഴിവാക്കുക.

∙ വിവരങ്ങൾക്കായി പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും വ്യക്തിഗത സുരക്ഷാ നടപടികൾ വീണ്ടും വിലയിരുത്തുകയും ചെയ്യുക.

∙ ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കുകയും ചെയ്യുക

∙ പ്രാദേശിക അധികാരികളുമായി സഹകരിക്കണം.

∙ പാക്കിസ്ഥാനെപ്പറ്റിയുള്ള രാജ്യ സുരക്ഷാ റിപ്പോർട്ട് അവലോകനം ചെയ്യണം.

English Summary:

Security alert for Americans : In Pakistan warns all U.S. citizens to avoid the Peshawar area due to escalating threats. This Peshawar travel warning highlights the dangers for U.S. citizens in Pakistan amid rising tensions and violence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com