ADVERTISEMENT

ന്യൂഡൽഹി∙ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണ്. അദ്ദേഹത്തെ ഉടൻ വിട്ടയ്ക്കണം. എല്ലാ സമുദായങ്ങളിലെയും ആളുകളുടെ മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും ഹസീന പറഞ്ഞു. 

ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് ചിന്മയ് കൃഷ്ണദാസ് നേതൃത്വം നൽകിയിരുന്നു. രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് ഇസ്കോൺ അംഗം ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽ നിന്നു അറസ്റ്റുചെയ്തത്. 

English Summary:

Sheikh Hasina Condemns Arrest of Hindu Leader Chinmay Krishnadas - calling for his immediate release and highlighting the importance of religious freedom in Bangladesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com