ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം, ഡ്രൈവർ കസ്റ്റഡിയിൽ
Mail This Article
×
പാലക്കാട്∙ ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ ദേഹത്ത് കയറിയിറങ്ങി. മൈസൂർ ഹൻസൂർ ബി.ആർ വില്ലേജ് സ്വദേശി പാർവതിയാണ് (40) മരിച്ചത്.
പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻ (70), ഭാര്യ സാവിത്രി (45), മകൻ വിനോദ് (25) എന്നിവർക്കാണ് പരുക്കേറ്റത്. സാവിത്രയുടെ ചേച്ചിയുടെ മകളാണ് പാർവതി. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
English Summary:
Palakkad Chittur Lorry Accident: Mysore Woman Killed in Lorry Crash at Bus Stop in Palakkad’s Chittoor; driver under police custody.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.