ADVERTISEMENT

കൊച്ചി ∙ താമസസ്ഥലത്തുനിന്നു ലഹരിമരുന്ന് കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് പാലാരിവട്ടം പൊലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. തൊപ്പിയുടെ സുഹൃത്തുക്കളായ മൂന്നു യുവതികളടക്കം മറ്റ് ആറു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി റിപ്പോര്‍ട്ട് തേടി. 

ഈ മാസം 16നാണ് തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഡാന്‍സഫ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ രാസലഹരി പിടികൂടിയത്.  പാലാരിവട്ടം പൊലീസ് കേസെടുത്തതിനു പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ പോയി. ഈ കേസിലാണ് തൊപ്പിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ. 

അടുത്തിടെ താൻ ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള്‍ യുട്യൂബിലൂടെ പറഞ്ഞിരുന്നു. താൻ വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ആരാധകരെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും അറസ്റ്റുമടക്കം നേരിട്ടിട്ടുണ്ട്. യൂട്യൂബിൽ ആറു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണ് തൊപ്പിക്കുള്ളത്. കുട്ടികളാണ് ഇയാളുടെ ആരാധകരിൽ ഏറെയും. തൊപ്പിയുടെ വിഡിയോകളിൽ സ്ത്രീകളെ ലൈംഗികവസ്തുവായി ചിത്രീകരിക്കുന്നതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

English Summary:

YouTuber 'Thoppi' aka Nihad anticipatory bail - The court seeks a report from the police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com