ADVERTISEMENT

കോഴിക്കോട്∙ പെൻഷൻ കാശിൽ കയ്യിട്ടുവാരുന്നവർ പെറുക്കികളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു ബിഎംഡബ്ല്യു കാറിനു വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്നിട്ടും എന്തിനാണ് അതില്‍ കയ്യിട്ടുവാരുന്നത് ?. അത് അവര്‍ക്ക് കൊടുക്കുന്നവര്‍ അതിലേറെ കഷ്ടമാണെന്നും മുരളീധരന്‍ പറഞ്ഞു. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്‍മാര്‍ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപൂര്‍വമുള്ള ദ്രോഹമാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

സന്ദീപ് വാരിയര്‍ വന്നില്ലെങ്കിലും പാലക്കാട് യുഡിഎഫ് ജയിക്കുമായിരുന്നു. സന്ദീപ് വന്നത് കൊണ്ട് ഭൂരിപക്ഷം വര്‍ധിച്ച് വിജയം സ്‌ട്രോങായി. പരിചയമുള്ള ആള്‍ എന്ന രീതിയിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. പരാജയപ്പെടുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എൽഡിഎഫ് പരസ്യം നൽകിയത് വിനയായി. ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അവർക്ക് പാർട്ടി കൈവിട്ടു പോകുമെന്നും മുരളീധരൻ പറഞ്ഞു. 

തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് താന്‍ പരാതി പറഞ്ഞിട്ടില്ലാത്തതിനാല്‍ താൻ അക്കാര്യം അന്വേഷിക്കേണ്ടതില്ല. പാര്‍ട്ടിയെ എങ്ങനെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താം എന്നാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം പങ്കെടുത്ത സംഭവത്തില്‍ മുസ്‌ലിം ലീഗ് ഉചിതമായ നടപടി സ്വീകരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും അതില്‍ പങ്കെടുത്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

English Summary:

K. Muraleedharan: Senior Congress leader K. Muraleedharan criticizes the government over pension funds and discusses UDF's performance in recent Kerala by-elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com