ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക യോഗം വിളിച്ചു. ഇന്ന് 12.30നാണ് യോഗം വിളിച്ചിരിക്കുന്നത്. ധനവകുപ്പ്, തദ്ദേശവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. തട്ടിപ്പു കാണിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 

അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായവര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ഷങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്ന വിവരം ധനവകുപ്പ് പുറത്തുവിട്ടത് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥർ അനധികൃതമായി പെന്‍ഷന്‍ വാങ്ങിയെന്നാണ് കണ്ടെത്തൽ. കോളജ് അധ്യാപകരും 3 ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്, 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.

English Summary:

Kerala Pension Scam: CM Pinarayi Vijayan Calls Urgent Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com