ADVERTISEMENT

ഡമാസ്കസ്∙ സിറിയയിൽ അലപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന വിമതർ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതിനു പിന്നാലെയാണ് നടപടി. തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ എട്ടു വർഷത്തിനു ശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.

വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സർക്കാർ കൈവശമുള്ള സ്ഥലങ്ങളിലാണ് വിമതസേന ആക്രമണം ശക്തമാക്കിയത്. വെള്ളിയാഴ്ച രണ്ട് കാർ ബോംബുകൾ പൊട്ടിത്തെറിച്ചതിനു ശേഷമാണ് വിമതർ അലപ്പോ നഗരത്തിനു നേരെ കര ആക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.

English Summary:

Syria Civil War: Aleppo Airport Shuts down as Rebels enter city

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com