ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിർത്തിരുന്നു. മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പാർട്ടിയുമായി ഇടഞ്ഞ മധു മുല്ലശ്ശേരി സിപിഎം വിട്ടേക്കുമെന്നാണ് സൂചന. സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവർ‌ത്തകരും പാർട്ടി വിടുമെന്നും മധു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ സന്തോഷിച്ചയാളാണ് ജോയ്. ജോയ് ജില്ലാ സെക്രട്ടറി ആയതോടെ പാർട്ടിയിൽ വിഭാഗീയത വർധിച്ചെന്നും മധു കുറ്റപ്പെടുത്തി.

English Summary:

Madhu Mullassery Quits as CPM Area Secretary: Tensions within the CPM's Thiruvananthapuram unit were laid bare when Area Secretary Madhu Mullassery walked out of the Mangalapuram Area Conference in protest against District Secretary V. Joy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com