ADVERTISEMENT

ന്യൂഡൽഹി ∙ കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്.

കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതല്ല, പുറത്താക്കിയതാണ്. നിലവിൽ ഇടതു മുന്നണിയുടെ അവിഭാജ്യ ഘടകമാണ് ഞങ്ങൾ. യുഡിഎഫിനെ സഹായിക്കാനുള്ള അജൻഡയാണ് ഇതിനു പിന്നിൽ. രഹസ്യമായും പരസ്യമായും ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽഡിഎഫിൽ പൂർണ തൃപ്തനാണെന്നും ജോസ് പറഞ്ഞു.

English Summary:

LDF Exit Rumors Baseless: Jose K. Mani, Chairman of Kerala Congress (M), refutes rumors about the party leaving the LDF, calling them baseless and part of a UDF agenda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com