ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് 5ന് മുമ്പായി പരാതികളും നിർദേശങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടർക്കോ നേരിട്ടോ റജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണമെന്നാണ് നിർദേശം. അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങൾ ലഭ്യമാണ്. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സ്വീകരിക്കുന്നതല്ലെന്നും നിർദേശത്തിൽ പറയുന്നു.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030.എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.

English Summary:

Ward Delimitation: Deadline for filing complaints regarding ward delimitation in Kerala's Local Self Government Institutions extended to December 4th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com