‘ഇന്ത്യയുടെ ജനസംഖ്യ കുറയുന്നതിൽ ആശങ്ക; സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ല’
Mail This Article
×
മുംബൈ∙ ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ സമൂഹത്തിന്റെ തകർച്ച ഉറപ്പാണെന്നും സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ ആ സമൂഹം ഇല്ലാതാകുമെന്നാണ് ശാസ്ത്രം വിശ്വസിക്കുന്നത്. നിരവധി ഭാഷകളും സമൂഹവും ഇക്കാരണത്താൽ അവസാനിച്ചു. കുട്ടികൾ രണ്ടോ അതിലധികമോ വേണം, അത് മൂന്നാണ്. അതിജീവനത്തിന് ഈ സംഖ്യ അത്യാവശ്യമാണ്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
English Summary:
Population Growth Rate: RSS Chief Mohan Bhagwat expresses deep concern over India's declining population, warning of societal collapse if the growth rate falls below 2.1, emphasizes the need for larger families to ensure national survival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.