ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജലവൈദ്യുതി പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും പ്രശ്നങ്ങൾക്കു കാരണമാണ്. ഉപയോക്താക്കൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാകും നിരക്ക് വർധിപ്പിക്കുക. 

അന്തിമ തീരുമാനം വൈദ്യുതി റഗുലേറ്ററി കമ്മിഷന്റേതാണ്. കമ്മിഷന്റെ ഹിയറിങ് കഴിഞ്ഞതിനാൽ ആ റിപ്പോർട്ട് വൈകാതെ കെഎസ്ഇബിക്കു കൈമാറും. റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്കു യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണു കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബി സമർപ്പിച്ച താരിഫ് പെറ്റിഷനിൽ കമ്മിഷൻ തെളിവെടുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു.

English Summary:

KSEB Proposes 34 Paise Tariff Hike, Awaits Regulatory Commission Decision : Electricity tariffs are expected to rise in Kerala due to a power shortage caused by low water levels in hydroelectric projects and delays in completing power generation projects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com