ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന; 49 കേസുകൾ
Mail This Article
×
ശബരിമല∙ ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് റജിസ്റ്റർ ചെയ്തു. 3.91 ലക്ഷം രൂപ പിഴ ചുമത്തി. സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു.
അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടന്നു. 18 കേസുകളിലായി 1,06,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ശബരിമല അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്.നായർ പറഞ്ഞു.
English Summary:
Sabarimala Businesses Fined for Overcharging, Weight Discrepancies : Sabarimala inspections conducted over the past ten days at commercial establishments and hotels have resulted in 49 cases and fines totaling Rs. 3.91 lakh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.